എവിടെയാണ് നിന്റെ വിതുമ്പലുകള്‍ അലയൊലികള്‍ തീര്‍ക്കാതെ മാഞ്ഞുപോയത്...? മുന്നിലെക്കുള്ള പാത പഴയതാണെങ്കിലും സഹയാത്രികര്‍ പുതിയവരാണ് ...... അലോസരപ്പെടുത്തുന്ന വാക്കുകള്‍ ചുമലില്‍ ഉണ്ടെങ്കിലും എന്തോ ഒരു പ്രത്യാശ മുന്നിലേക്ക് നയിക്കുന്നു ..... ആഡംബരമില്ലാത്ത പുഞ്ചിരികള്‍ ഏതോ ചുണ്ടുകള്‍ തേടി അലയുമ്പോള്‍ എന്തിനാണ് കവിളുകള്‍ തുടിക്കുന്നത് ....? താരാപഥങ്ങള്‍ കറങ്ങിയെത്തും കാലത്തില്‍ നീ മാത്രം നിരാശയുടെ നീര്ചോലയില് കാല് നനയ്ക്കുകയാണെന്നോ ...? ചോദ്യങ്ങളെത്ര !!! ഒറ്റയുത്തരത്തില്‍ നമുക്കൊതുക്കാം അല്ലെ .....മൗനം ...!!!!!!!
മൌനം നല്ലൊരു ഉത്തരം ആണ് ...അത് തലക്കെട്ട് ആക്കാമായിരുന്നു ...ആശംസകള്‍
ReplyDelete