പൂനിലാവൂഞ്ഞാലാട്ടും
പുഷ്പവള്ളിയില്‍ വന്നിരിക്കും
നിശാശലഭമേ .............
ആരു ചാര്‍ത്തി നിന്‍ മേനിയില്‍
പുതുവെള്ള തുന്നിയ കമ്പളം ?
മഞ്ഞുതുള്ളിയില്‍ മുങ്ങിയുള്ളോരു
ഭാവനാ ഭവനത്തിലെ
പുഷ്പവാടിയില്‍ വന്നിരിക്കുക
തുമ്പമലരുകള്‍ പോലവേ ..
കാറ്റു കാണുകില്‍ കണ്ണു തട്ടുമാ
പൂഞ്ചിറകിലെ കാഴ്ചകള്‍ !!!
കടം വാങ്ങുമീ വെണ്മയെ
പുതു നിശാഗന്ധികള്‍ പോലുമേ ...!!
മയില്‍പ്പീലികള്‍ കണ്ണിറുക്കുമീ
കാല്പ്പനീകക്കുളിരിതില്‍
മെല്ലെ മെല്ലെയടുത്തു വന്നു
പിടിച്ചൊരുമ്മ തരട്ടയോ .........???
പുഷ്പവള്ളിയില്‍ വന്നിരിക്കും
നിശാശലഭമേ .............
ആരു ചാര്‍ത്തി നിന്‍ മേനിയില്‍
പുതുവെള്ള തുന്നിയ കമ്പളം ?
മഞ്ഞുതുള്ളിയില്‍ മുങ്ങിയുള്ളോരു
ഭാവനാ ഭവനത്തിലെ
പുഷ്പവാടിയില്‍ വന്നിരിക്കുക
തുമ്പമലരുകള്‍ പോലവേ ..
കാറ്റു കാണുകില്‍ കണ്ണു തട്ടുമാ
പൂഞ്ചിറകിലെ കാഴ്ചകള്‍ !!!
കടം വാങ്ങുമീ വെണ്മയെ
പുതു നിശാഗന്ധികള്‍ പോലുമേ ...!!
മയില്‍പ്പീലികള്‍ കണ്ണിറുക്കുമീ
കാല്പ്പനീകക്കുളിരിതില്‍
മെല്ലെ മെല്ലെയടുത്തു വന്നു
പിടിച്ചൊരുമ്മ തരട്ടയോ .........???
പലപ്പോളും പറഞ്ഞ പോലെ തന്നെ ...ഒരു തലക്കെട്ട് വേണമെന്ന് തോന്നി ..കവിത ലളിതം സുന്ദരം
ReplyDeleteചിലപ്പോള്‍ കവിതയ്ക്ക് യോജിച്ച ഒരു തലക്കെട്ട് കിട്ടാറില്ല .അതാണ് ഇടാത്തത് ... ആതിര യോജിച്ച തലക്കെട്ട് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ സ്വീകരിക്കുവാന്‍ സന്തോഷമേ ഉള്ളു ...
ReplyDelete