Saturday, 15 December 2012

അവള്‍ക്കു നല്‍കിയ പുഞ്ചിരിയുടെ
ബാക്കിയാണ്
ഞാന്‍ നിനക്കു നല്‍കിയത് ..
നീ വിശ്വസിച്ച സ്വപ്‌നങ്ങള്‍
നിന്നിലെ നിറങ്ങളെ
നായാടുകയായിരുന്നു ,,,,,
മറവിയുടെ വിഹായസ്സിലേക്ക്
ആരുമറിയാതെ ഞാന്‍
പറത്തിയ പട്ടങ്ങള്‍
ചരടുകള്‍ പൊട്ടിച്ച്
സ്വതന്ത്രമായി .......
യഥാര്‍ത്ഥത്തില്‍
അഭിനയം
ആരുടെയായിരുന്നു .....??

1 comment:

  1. പാതിയില്‍ നിര്‍ത്തിയത് പോലെ തോന്നി ...ഇനിയുമെഴുതുക ..ആശംസകള്‍

    ReplyDelete