നല്‍ പുലരി പറന്നുവന്നിന്നെന്‍റെ
ജന്നലിങ്കലായ് നാണിച്ചു നിക്കവേ
കൈപിടിച്ചകത്തേക്കു കയറ്റിയാ -
പ്പൂങ്കവിളിലൊരുമ്മ കൊടുത്തു ഞാന്‍
ആയതിന്‍ പുതു സന്തോഷ ദീപ്തിയില്‍
വീട്ടിലാകെ വെളിച്ചം വിതറിയാള്‍
ചൂലെടുത്തവള്‍ മുറ്റമടിക്കുന്ന
ചാരുദൃശ്യത്തെ തെല്ലിട നോക്കി ഞാന്‍
ഒന്ന് ചെന്നു തുറന്നുനോക്കിയവള്‍
കൊണ്ടുവന്നൊരു സമ്മാനച്ചെപ്പിനെ
നെഞ്ചില്‍ മഞ്ഞു വിതറും കണക്കിനേ
പിഞ്ചുകണ്ണന്‍റെ പുല്ലാങ്കുഴലുമാ -
കണ്ണിറുക്കുന്ന കുന്നിമണികള്‍ -
ക്കിടയിലൊളിപ്പിച്ച തൂലിക കണ്ടു ഞാന്‍
ആയതാനന്ദഗോപുരത്തില്‍ നിന്ന്
കാവ്യപ്പുടവയവള്‍ക്കു കൊടുത്തു ഞാന്‍
ഇന്നുമുണ്ടായി സന്താനലബ്ധിയും
പേരിടല്‍ ചടങ്ങും അനായാസമായ് ...!!!
No comments:
Post a Comment