Saturday 2 March 2013


പൊയ്ക്കണ്ണെഴുതിയ
തെയ്യത്തിന്‍റെ കണ്ണീര്‍
ഏതു ജന്മങ്ങളുടെ
തീര്‍ത്ഥമാണ്...??
ചിറകറ്റ ജഡായുക്കള്‍ക്ക്‌
ഇനിയെത്ര കാലം വേണം
പുത്തന്‍ ചിറകു വിരിച്ചു
നീലാകാശം തൊടുവാന്‍ ..??
ആടിക്കൊഴിഞ്ഞ
ചിലമ്പുമണികള്‍
ചിതറിയ സ്വപ്നങ്ങളുടെ
മൂക സാക്ഷികളാവുന്നു..!!
നിന്‍റെ നഖങ്ങള്‍ക്കിടയില്‍
പതുങ്ങിയിരുന്ന ആ
ചാരനിറമുള്ള പുഞ്ചിരി
എന്‍റെ ജീവിതം
അല്‌പ്പാല്‍പ്പമായി
നുള്ളിയെടുക്കുകയായിരുന്നു ...............!!

1 comment:

  1. വീണ്ടും പുനര്‍ജനിക്കാന്‍ ആരും ഉണ്ടാവില്ല ..എന്നും നില നില്‍ക്കുന്ന ചതിയുടെ കറുത്തിരുണ്ട മുഖം അവിടെ ഉണ്ടാവും ..മനുജന്‍ ഉള്ള നാള്‍ ...

    ആശംസകള്‍

    ReplyDelete