Saturday, 25 August 2012

രാഗവിപഞ്ചി

നീയാം വിപഞ്ചിക ദൂരെയാണെങ്കിലും
പരിഭവമില്ലതില്‍ തെല്ലും
നിന്നിലെ ജീവനെ നാദമായ് മാറ്റുവാന്‍
കഴിയുന്ന കൈകളെന്‍ സ്വന്തം
നിന്നിലെ നാദമെന്‍ സ്വന്തം ...

അകമച്ചില്‍ അണയാതെ കത്തുന്ന നാളമായ്
നാദമായ്  നിന്നെ ഞാന്‍ അറിയെ ...
മൂകമായ് ശബ്ദിക്കും അന്ധകാരത്തിന്‍റെ
തീരാത്ത വേദന പോലെ
കരയുന്ന അലയാഴി പോലെ
അരികില്‍ ഞാനെത്തുമ്പോള്‍
ഒരു നേര്‍ത്ത സ്പര്‍ശമായ്
മൂടാറുണ്ടെന്നെ നീയെന്നും ....
കയ്യിലെ കുഞ്ഞാക്കി
മാറ്റാറുണ്ടെന്നും ...

ശലഭമായ് പാറിപ്പറന്നു ഞാനെങ്കിലെന്‍ 
ചിറകിലെ ശബളിമ നിന്‍റെ സ്വന്തം
എന്നിലെ വസന്തവും നിന്‍റെ മാത്രം .....

1 comment:

  1. ""ശലഭമായ് പാറിപ്പറന്നു ഞാനെങ്കിലെന്‍
    ചിറകിലെ ശബളിമ നിന്‍റെ സ്വന്തം
    എന്നിലെ വസന്തവും നിന്‍റെ മാത്രം"" .....!

    ReplyDelete