മേഘമുതിരുന്നു ...............
ഇനിവരും നാളുകളില്‍ ഉഷ്ണപ്പിടച്ചിലില്
ഉയിരറ്റു പോവവര്ക്കൊരു തുള്ളി നനവായി
ആശകള്‍ വറ്റിയൊരു മച്ചിയാം ഭൂമിയുടെ
ഭാവിയിലെ ഗര്‍ഭത്തിലൊരു വിത്തു വിതറുവാന്‍
സന്തപ്ത സാഹിത്യ മാംസം നിറയ്ക്കുവാന്‍
മക്കളാം നമ്മള്‍ക്കു പിച്ചിപ്പറിക്കുവാന്
മേഘമുതിരുന്നു...........
നിശ്ശബ്ദ നാഗരിക നാവുകള്ക്കിടയിലൂ -
ടംമ്ലരസമൊഴുകിപ്പടര്ന്നു നിപതിക്കുവാന്‍
അവരുടെ കെടാത്ത പ്രജ്ഞാ പ്രദീപങ്ങളെ
നാണം കെടുത്തിപ്പുകച്ചു പകവീട്ടുവാന്‍
ഹൃദയം വരണ്ട മൃതമാനസക്കഴുകന്റെ
കൊക്കുനനയിക്കുവാന് ...........
മേഘമുതിരുന്നു ................
തലയെടുപ്പോലുന്ന മാമല പ്രമുഖന്റെയാസ്യം മറയ്ക്കുവാന്‍
അവനുതിര്‍ക്കും വിഫല നിശ്വാസമാറ്റുവാന്
അവനിലൂടുയിര്വെച്ച അരുവിക്കിടാങ്ങളെ
കളിപ്പാട്ടങ്ങള്‍ കാട്ടി കൊതിപ്പിക്കുവാന്
ഒടുവിലവയോടിയെത്തുന്ന ദൂരത്തിങ്കല്‍
അറ്റമില്ലാത്ത മരുഭൂമി കാണിക്കുവാന്‍
എത്ര നനയ്ക്കിലും നനയാത്ത മാനസ
വരള്‍ച്ചയുടെ വികൃതമാം രൂപങ്ങള്‍ കാട്ടുവാന്‍
മേഘമുതിരുന്നു ...........
നമ്മളൊരുമിച്ചു പിന്നിട്ട ദൂരങ്ങളില്‍
നമ്മളുടെ കാല്‍പ്പാടുകള്‍ മായ്ച്ചു കളയുവാന്‍
എങ്കിലും ഞാന്‍ നട്ട നീര്മാതളത്തൈകള്
വിറ്റു വിലപേശാന്‍ നിനക്കാകുമെങ്കില്‍ ;
എന്നിലൂടോഴുകുന്ന രുധിരതാളങ്ങളെ
ചിട്ടപ്പെടുത്തിയൊരു വീണ പണിയിക്കണം
മേഘമുതിരുന്നൊരാ രാഗത്തില്‍ മീട്ടണം
മാലോകരതു കേട്ടു ദു:ഖം മറക്കണം
മാതളച്ചോട്ടിലെ മൃണ് മെത്തയില്‍ മമ
സ്വച്ഛന്ദ സ്വപ്നങ്ങള്‍ കണ്ണടയ്ക്കട്ടെ !!!!
മേഘമുതിരുന്നു.....................
ഇനിവരും നാളുകളില്‍ ഉഷ്ണപ്പിടച്ചിലില്
ഉയിരറ്റു പോവവര്ക്കൊരു തുള്ളി നനവായി
ആശകള്‍ വറ്റിയൊരു മച്ചിയാം ഭൂമിയുടെ
ഭാവിയിലെ ഗര്‍ഭത്തിലൊരു വിത്തു വിതറുവാന്‍
സന്തപ്ത സാഹിത്യ മാംസം നിറയ്ക്കുവാന്‍
മക്കളാം നമ്മള്‍ക്കു പിച്ചിപ്പറിക്കുവാന്
മേഘമുതിരുന്നു...........
നിശ്ശബ്ദ നാഗരിക നാവുകള്ക്കിടയിലൂ -
ടംമ്ലരസമൊഴുകിപ്പടര്ന്നു നിപതിക്കുവാന്‍
അവരുടെ കെടാത്ത പ്രജ്ഞാ പ്രദീപങ്ങളെ
നാണം കെടുത്തിപ്പുകച്ചു പകവീട്ടുവാന്‍
ഹൃദയം വരണ്ട മൃതമാനസക്കഴുകന്റെ
കൊക്കുനനയിക്കുവാന് ...........
മേഘമുതിരുന്നു ................
തലയെടുപ്പോലുന്ന മാമല പ്രമുഖന്റെയാസ്യം മറയ്ക്കുവാന്‍
അവനുതിര്‍ക്കും വിഫല നിശ്വാസമാറ്റുവാന്
അവനിലൂടുയിര്വെച്ച അരുവിക്കിടാങ്ങളെ
കളിപ്പാട്ടങ്ങള്‍ കാട്ടി കൊതിപ്പിക്കുവാന്
ഒടുവിലവയോടിയെത്തുന്ന ദൂരത്തിങ്കല്‍
അറ്റമില്ലാത്ത മരുഭൂമി കാണിക്കുവാന്‍
എത്ര നനയ്ക്കിലും നനയാത്ത മാനസ
വരള്‍ച്ചയുടെ വികൃതമാം രൂപങ്ങള്‍ കാട്ടുവാന്‍
മേഘമുതിരുന്നു ...........
നമ്മളൊരുമിച്ചു പിന്നിട്ട ദൂരങ്ങളില്‍
നമ്മളുടെ കാല്‍പ്പാടുകള്‍ മായ്ച്ചു കളയുവാന്‍
എങ്കിലും ഞാന്‍ നട്ട നീര്മാതളത്തൈകള്
വിറ്റു വിലപേശാന്‍ നിനക്കാകുമെങ്കില്‍ ;
എന്നിലൂടോഴുകുന്ന രുധിരതാളങ്ങളെ
ചിട്ടപ്പെടുത്തിയൊരു വീണ പണിയിക്കണം
മേഘമുതിരുന്നൊരാ രാഗത്തില്‍ മീട്ടണം
മാലോകരതു കേട്ടു ദു:ഖം മറക്കണം
മാതളച്ചോട്ടിലെ മൃണ് മെത്തയില്‍ മമ
സ്വച്ഛന്ദ സ്വപ്നങ്ങള്‍ കണ്ണടയ്ക്കട്ടെ !!!!
മേഘമുതിരുന്നു.....................
No comments:
Post a Comment