Thursday 18 October 2012

നനയാതിരിക്കാന്‍

മേഘമുതിരുന്നു .
മനം പീലിയാടുന്നു 
ഒരു കുടക്കീഴില്‍ നാം 
ആസകലം നനയുന്നു 
നമ്മിലൂടെ ഒലിച്ചിറങ്ങുന്ന 
സ്പര്‍ദ്ധകള്‍ ..
പ്രണയത്തുള്ളികള്‍ 
മുട്ടിയിരട്ടിക്കുന്ന മാസ്മരം 
വിജന പാതയിലെ 
കാലടികളില്‍ 
മനസ്സു വായിക്കുന്ന 
നിറയൗവ്വനം ,
ആകാശം പൊട്ടും 
ആഭേരികള്‍ !!,
ആര്‍ത്തലയ്ക്കുന്ന 
സാന്ധ്യ മേഘങ്ങള്‍ 
മൗന നര്‍ത്തകി 
ചിലമ്പണിയുമ്പോള്‍ 
നിന്നെ മറക്കുന്ന ഞാന്‍ 
എന്നിലെ പ്രണയം മറക്കും 
നിന്‍റെ കടക്കണ്ണിന്‍ 
തുള്ളികള്‍ 
എന്നില്‍ നിറയുവാന്‍ 
വെമ്പുകിലും 
പ്രകൃതി തന്‍ പാട്ടില്‍ ഞാന്‍ 
നൃത്തം കുതിക്കും 
ആരുണ്ടിതില്‍ പരം 
പ്രണയിക്കുവാന്‍ -എന്നെ 
ആരുണ്ടിതില്‍ പരം 
നനയിക്കുവാന്‍ ....
നീ കെട്ടിയ പൂക്കയറുകള്‍ 
പൊട്ടണം ...
എങ്കിലും നില തെറ്റി 
നീ വീഴാതിരിക്കണം !!!
പോകട്ടെ എല്ലാം 
പെയ്തൊഴിയട്ടെ ഞാനും 
എന്നെ നനച്ച മഴ 
നിന്നെയും നനയിക്കും !!!!
പിന്നീടൊരിക്കല്‍ 
അത് കുടയായ് വരും 
നിന്‍റെ സ്വപ്‌നങ്ങള്‍ \
നനയാതിരിക്കാന്‍ ............!!!!!


1 comment:

  1. കവിതകളില്‍ ഒരു ചെറിയ അക്ഷരത്തെറ്റ് പോലും ഒരു കല്ല്‌ കടി ആണ്...ശ്രദ്ധിക്കുമല്ലോ .....ആശംസകള്‍ നല്ല എഴുത്തിന്

    ReplyDelete