Wednesday 21 November 2012


"ഒരു പുലരിയും ചൊല്ലിയതില്ലെന്‍റെ
ഉള്ളുരുക്കുന്നരാപ്പനിച്ചൂടുകള്‍
നിയതമിന്നുമെന്‍ പ്രണയാങ്കണത്തിലെ
പാരിജാതങ്ങള്‍ പുഞ്ചിരിക്കില്ലപോല്‍

 ഓതുവാനെനിക്കാവുന്നതില്ലെന്‍റെ
ഓര്‍മ്മയില്‍ തളംകെട്ടിയ നാള്‍കളെ!!
എങ്കിലും വൃഥാ ആശിപ്പുഞാന്‍ സദാ
പങ്കിലമീ മനം പൂവണിയുകില്‍""''

2 comments:

  1. ഇത്രയും മനോഹരമായൊരു താമരയിതളിനു ഒരു തലക്കെട്ട്‌ ആവാമായിരുന്നു ...ആശംസകള്‍

    ReplyDelete