കാത്തു നില്ക്കയോ നീയും കാലമേ തുളുമ്പാത്ത
കണ്ണീരിന് സൌന്ദര്യവും വിങ്ങലിന് മുള്‍ക്കാടുമായ്
കോര്‍ത്തിരിക്കുന്നു കാണ്ക കുഞ്ഞുടുപ്പുകള്‍ നീളേ
കീറിയ ചിരിയുമായ് മുള്‍പടര്‍പ്പുകള്‍ തോറും
ബാല്യത്തിന് ചുടു ചോര വാര്‍ന്നൊലിക്കുന്നു അതില്‍
മങ്ങിയ റോസാപൂക്കള്‍ നീരാട്ട് നടത്തുന്നു
പൂ മണക്കുന്നു ചിലര്‍ പൂഞ്ചിറകൊടിക്കുന്നു
ചുണ്ടുകള്‍ ചവയ്ക്കുന്നു ചെറുതേന്‍ നുകരുന്നു
വണ്ടുകള്‍ കൈമുട്ടുന്നു വിറയ്ക്കും ഹൃദയത്തില്‍
വാതിലു തുറക്കുവാന്‍ വസന്തം വരുവാനായ്
വസന്തം വരും മുന്‍പേ തെനോഴിഞ്ഞതാം പൂക്കള്‍
പുഴുക്കുത്തിയ പല്ലും കാട്ടി പുഞ്ചിരിക്കുന്നു
വസന്തം വിരിയിച്ച വാര്മഴവില്ലിന് ചോട്ടില്
മഞ്ചലാടുന്നു പൂക്കള്‍ മഴവില്‍ തൊടുവാനായ്
കണ്ണുകള്‍ പറിപ്പവര്‍ ഇതളുകൊഴിപ്പവര്‍
വയറ്റിന്നടിയില്‍ താന്‍ ഉമ്മവയ്പ്പവര്‍ ചിലര്‍
പൂച്ചെടിചോട്ടില്‍ രേതസ്സോഴിച്ചു വളര്‍ത്തുന്ന
കാമകിങ്കരര്‍ കാക്കും പൂന്തോട്ടം ആയോ കഷ്ടം
കണ്ണടയ്ക്കുക വേഗം വാസന്ത വിലാസമേ
വാടുന്ന സുമങ്ങളെ വിലക്കായെടുക്കില്ല
കാലമേ നില്ക്കു!! നില്ക്കു !! കരിഞ്ഞ ദളങ്ങളെ
കാറ്റടിചെടുക്കട്ടെ കണ്ടുനില്ക്കുക നീയും ......

വരട്ടെ ഇനിയും ഇതുപോലെ ..... ഇനിയും എഴുതുക.
ReplyDeleteആശംസകള്‍ :)
ആശംസകള്‍
ReplyDelete